Connect with us

Kerala

വിജയത്തിന്റെ ക്രെഡിറ്റ് എടുക്കേണ്ടവര്‍ എടുത്തോളൂ, എല്ലാവരോടും നന്ദിയും സ്‌നേഹവും: യുഎന്‍എ

Published

|

Last Updated

തിരുവനന്തപുരം: എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആര്‍ക്ക് എന്നത് സംബന്ധിച്ച ചര്‍ച്ചയാണ് അത് നടക്കട്ടെയെന്ന് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ. എടുക്കേണ്ടവര്‍ എടുത്തോള്ളൂ, അവകാശ വാദങ്ങള്‍ ഉന്നയിച്ചോള്ളൂ. ഞങ്ങള്‍ക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. “തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്” എന്നാണ് ഇവരോട് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും യുഎന്‍എ ഓര്‍മ്മപ്പെടുത്തി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

എങ്ങും വിജയത്തിന്റെ ക്രഡിറ്റ് ആര്‍ക്ക് എന്നത് സംബന്ധിച്ച ചര്‍ച്ചയാണ്… അത് നടക്കട്ടെ…
ഞങ്ങള്‍ക്കെന്തായാലും ഇപ്പോഴത് വേണ്ട…
എടുക്കേണ്ടവര്‍ എടുത്തോള്ളൂ, അവകാശ വാദങ്ങള്‍ ഉന്നയിച്ചോള്ളൂ.. ഞങ്ങള്‍ക്ക് കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ട്, ആരോടും കൂടുതലുമില്ല, കുറവുമില്ല.
സന്തോഷമുണ്ട്,പ്രഖ്യാപിത 20000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചചയിച്ചതില്‍, അമിതാഹ്ലാദമില്ല…
ഈ ശംബള പരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് വരെ ,ആരും വിശ്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്. എതിരാളികള്‍ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച് കാണരുത്. ട്രെയ്‌നിംഗ് സമ്പ്രദായം പാടെ ഇല്ലാതാക്കപ്പെടേണ്ടത് ഉണ്ട്.നിയമപരമായ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രതികാര നടപടിയുടെ ഭാഗമായി 5 നേഴ്സ്സുമാരെ പുറത്താക്കിയതായി ശ്രദ്ധയില്‍പ്പെട്ടു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ഉണ്ടായത്. അടിയന്തിരമായി തിരിച്ചെടുത്തില്ലെങ്കില്‍ സമരമാരംഭിക്കും.
തൃശൂര്‍ അശ്വിനി ആശുപത്രിയിലെ സമരം തുടരുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ത്യശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും.

മുഖ്യമന്ത്രിയുടെ ശംബള നിര്‍ദ്ദേശത്തെ തളളി ചില മാനേജ്‌മെന്റ് അസോസിയേഷനുകള്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഈ മേഖലയിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനേ ഉപകരിക്കൂ എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ…
പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല ആശുപത്രികളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. “തീക്കൊള്ളിക്കൊണ്ട് തലചൊറിയരുത്” എന്നാണ് ഇവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്.
കോട്ടയം ഭാരത് ആശുപത്രിയിലും, തൃശൂര്‍ അശ്വിനി ആശുപത്രിയിലുമുളള വിഷയത്തില്‍ ലേബര്‍ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ യുഎന്‍എ ആവശ്യപ്പെടുന്നു.

സഹപ്രവര്‍ത്തകരേ,
കരുതലോടെയിരിക്കുക….
ഐക്യം തകര്‍ക്കാന്‍ മുതലാളിമാര്‍ ഇറങ്ങിയിട്ടുണ്ട് ..