Kerala
കൂരിരുള്‍ നീങ്ങും; കുറ്റം ചെയ്തവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല- കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
നരേന്ദ്രമോദിയും അമിത് ഷായും നയിക്കുന്ന പാര്‍ട്ടിയാണ് ബി. ജെ. പി. ഒരു തരത്തിലുള്ള അഴിമതിയും ഈ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. കുററം ചെയ്തവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല. സത്യമാണ് ഈശ്വരന്‍ എന്നു വിശ്വസിക്കുന്ന പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ല. കൂരിരുള്‍ നീങ്ങും. സംശയം വേണ്ട.
---- facebook comment plugin here -----