Connect with us

Kerala

മര്‍കസ് റൂബി ജൂബിലി; നാല്‍പ്പത് ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച

Published

|

Last Updated

കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാല്‍പ്പത് ചാരിറ്റി പദ്ധതികളുടെ ഔദ്യോഗിക ലോഞ്ചിംഗ് തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററി ല്‍ നടക്കുന്ന ചടങ്ങി ല്‍ സംസ്ഥാന വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മ ര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.

വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നിര്‍മാണം, കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മാണം, ശുദ്ധ ജല പദ്ധതികള്‍, അനാഥ സംരക്ഷണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം, ഭക്ഷണക്കിറ്റ് വിതരണം, വസ്ത്ര വിതരണം, ഗ്രാമീണ വികസനം, ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലനവും സഹായ വിതരണവും, ശൗച്യാലയ നിര്‍മാണം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ ഉപകരണ വിതരണം, ദുരിത ബാധിതര്‍ക്കുള്ള സഹായം, ശ്രവണ സഹായ ഉപകരണ വിതരണം, സ്‌പെഷ്യല്‍ സ്‌കൂള്‍ നിര്‍മാണം, തുന്നല്‍ മെഷീന്‍ വിതരണം, ഡ്രീം ഹോം, ഹൃദയ ശസ്ത്രക്രിയ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, കണ്ണട വിതരണവും ശസ്ത്രക്രിയാ സഹായവും, പഠനോപകരണ വിതരണം, വിധവകള്‍ക്കും വയോജനങ്ങള്‍ക്കും ഉള്ള ധനസഹായം, ജല സംഭരണികളുടെയും മോട്ടോറിന്റെയും വിതരണം, മദ്‌റസ നിര്‍മാണം തുടങ്ങി നാല്‍പത് ജീവകാരുണ്യ പദ്ധതികളാണ് റൂബി ജൂബിലിയുടെ ഭാഗമായി രാജ്യത്താകെ നടന്നുവരുന്നത്.

ഭിന്നശേഷിയുള്ളവരുടെ ജീവിത-വിദ്യാഭ്യാസ ചെലവിനുള്ള ധനസഹായ വിതരണം തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും.
സാമ്പത്തിക പരാധീനതയുള്ള മല്‍സ്യ തൊഴിലാളികളികള്‍ക്ക് നല്‍കുന്ന മല്‍സ്യ ബന്ധന ബോട്ടുകളുടെ ആദ്യഘട്ട വിതരണം പതിനാറ് കുടുംബങ്ങള്‍ക്ക് എട്ട് ബോട്ടുകള്‍ നല്‍കി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. വീല്‍ചെയര്‍ വിതരണത്തിന് പി ടി എ റഹീം എം എല്‍ എ, കണ്ണട വിതരണത്തിന് കാര്‍ഷിക യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി കെ അബ്ദുല്‍ അസീസ്, ഹിയറിംഗ് എയ്ഡ് വിതരണത്തിന് അഡ്വ. ഖാജാ മുഈനുദ്ദീന് ചിശ്തി എന്നിവര്‍ നേതൃത്വം നല്‍കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ജി. അബൂബക്കര്‍, ഉനൈസ് മുഹമ്മദ്, സംബന്ധിക്കും.