ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയ നിരോധനം പാക്ക് കോടതി നീക്കി

Posted on: July 18, 2017 9:36 pm | Last updated: July 19, 2017 at 9:34 am
SHARE

ലാഹോര്‍: ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ലാഹോര്‍ ഹൈക്കോടതി നീക്കി. ഇന്ത്യന്‍ ചാനലുകളിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകള്‍ക്ക് തടസമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും പാക് വിരുദ്ധവുമായ ഉള്ളടക്കം നീക്കം ചെയ്യാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പരിപാടി മുഴുവനായും നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. ലോകം ആഗോള ഗ്രാമമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.ടിവി പരിപാടികള്‍ വിലക്കാന്‍ പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിക്ക് അധികാരമില്ലെന്നന്ന ഹര്‍ജിയിലായിരുന്നു ഉത്തരവ്.

ഇന്ത്യന്‍ സിനിമകള്‍ക്ക് രാജ്യത്താകമാനം പ്രദര്‍ശനാനുമതി നല്‍കുന്ന സര്‍ക്കാര്‍ ടിവി പരിപാടികള്‍ നിരോധിക്കുന്നത് വഴി വിവേചനം കാണിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഈവര്‍ഷം ഫെബ്രുവരിയിലാണ് നീക്കിയത്. എന്നാല്‍ ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള വിലക്ക് തുടര്‍ന്നിരുന്നു