നഴ്സിംഗ് സമരം: കണ്ണൂർ കലക്ടറുടെ തീരുമാനത്തിന് എതിരെ സിപിഎം

Posted on: July 18, 2017 5:06 pm | Last updated: July 18, 2017 at 5:06 pm

കണ്ണൂര്‍: നഴ്‌സിംഗ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് നഴ്‌സുമാരുടെ സമരത്തെ നേരിടാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ തീരുമാനത്തിന് എതിരെ സിപിഎം. ഇത്തരത്തിലുള്ള ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ പറഞ്ഞു.

കലക്ടറുടെ ഉത്തരവിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും കലക്ടര്‍ നിലപാട് തിരുത്താന്‍ തയ്യാറായിരുന്നില്ല. ഉത്തരവ് നിലവില്‍ വന്നിട്ടും ഒരിടത്തും നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ സേവനത്തിന് വന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതിനിടെ, കലക്ടറുടെ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് നഴ്‌സിംഗ് വിദ്യാര്‍തികളും സമരം ചെയ്യുന്ന നഴ്‌സുമാരും ചേര്‍ന്ന് കണ്ണൂർ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാർഥികളുടെ പ്രതിനിധികളുമായി കണ്ണൂർ ജില്ലാ കലക്ടർ ചർച്ച നടത്തി വരികയാണ്.