ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതി; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Posted on: July 17, 2017 5:36 pm | Last updated: July 17, 2017 at 7:10 pm

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലാണ് ശുപാര്‍ശ നല്‍കിയത്. 5 ലക്ഷം ടൗണ്‍ ഹാള്‍ നിര്‍മാണത്തിന് ദിലീപ് സംഭാവന നല്‍കിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍.

20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയതായും എല്‍ഡിഎഫ് ആരോപണം.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചാലക്കുടിയില്‍ ഡി-സിനിമാസ് നിര്‍മിക്കുന്നതിനായി ഒരേക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുവാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.