മോട്ടോ ഇ4 വിപണിയില്‍

Posted on: July 17, 2017 8:22 am | Last updated: July 16, 2017 at 11:23 pm

കൊച്ചി: മോട്ടോറോള ഇയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍, മോട്ടോ ഇ4 ഉം ഇ4 പ്ലസും വിപണിയിലെത്തി. രണ്ടു ദിവസം ബാക്ക് അപ് ഉള്ള 5000 എംഎഎച്ച് ബാറ്ററിയും ചാരുതയാര്‍ന്ന മെറ്റാലിക് ബോഡിയും ആണ് പ്രധാന പ്രത്യേകത.

13.97 സെമി (5.5 ഇഞ്ച്) ഡിസ്‌പ്ലേ, 10 വാട്‌സ് റാപിഡ് ചാര്‍ജര്‍ എന്നിവയും ശ്രദ്ധേയമാണ്. വില 9999 രൂപ. ഫഌപ്കാര്‍ട്ടിലും എല്ലാ പ്രമുഖ മൊബൈല്‍ സ്റ്റോറുകളിലും ഹോട്‌സ്‌പോട്, റിലയന്‍സ് ഡിജിറ്റല്‍, പൂര്‍വ്വിക, യൂണിവേഴ്‌സല്‍ എന്നീ റീട്ടെയ്ല്‍ ശൃംഖലകളിലും ലഭ്യം. ഡ്യുവല്‍ സിം സ്ലോട്ട്, 3ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 13 മെഗാ പിക്‌സല്‍ പിന്‍ കാമറ, 5 മെഗാ പിക്‌സല്‍ മുന്‍ കാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍, ലോകത്തിലെ തന്നെ ഏറ്റവും ജനകീയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 7.1.1 ആന്‍ഡ്രോയ്ഡ് ആണ് മോട്ടോ ഇ4 പ്ലസിലുള്ളത്.

അവതരണത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിയ 84 ജിബി 84 ദിവസത്തേക്ക് 443 രൂപയ്ക്ക് ലഭിക്കും. ഹോട്ട്സ്റ്റാറിന്റെ രണ്ടു മാസ സൗജന്യ പ്രീമിയം, 1599 രൂപ വിലയുള്ള മോട്ടോറോള പള്‍സ് 2 ഹെഡ്‌സെറ്റ് 749 രൂപയ്ക്ക്, പഴയ ഫോണിന് 9000 രൂപ വരെ സ്‌പെഷ്യല്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫഌപ്കാര്‍ട്ട് സ്മാര്‍ട്ട് ബൈ ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം എക്‌സ്ട്രാ ഓഫ്, മോട്ടോ ഇ4 പ്ലസില്‍ ഫഌപ്കാര്‍ട്ടിന്റെ 4000 രൂപ വരെയുള്ള ബൈ ബാക് ഗാരന്റി എന്നിവയാണ് മറ്റ് ഓഫറുകള്‍.