മെഹ്ബൂബ മുഫ്തിയും രാജ്‌നാഥ് സിങ്ങും കൂടിക്കാഴ്ച്ച നടത്തി

Posted on: July 15, 2017 11:18 am | Last updated: July 15, 2017 at 7:09 pm

ന്യൂഡല്‍ഹി : കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി. കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കശ്മീര്‍ താഴ്വരയില്‍ തുടരുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.തിങ്കളാഴ്ച അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയിരുന്നു. 30 തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. ജൂലൈ 12ന് ബുദ്ഗാം ജില്ലയില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.