സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: July 14, 2017 3:47 pm | Last updated: July 14, 2017 at 3:48 pm

തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. നാലകത്ത് ബഷീര്‍ സെക്രട്ടറിയായുള്ള അസോസിയേഷന്‍ ഭരണസമിതിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടും അധികാര ദുര്‍വിനിയോഗവും അന്വേഷിക്കാനും തീരുമാനിച്ചു.

സ്‌പോര്‍ട്‌സ് ചട്ടങ്ങള്‍ അട്ടിമറിച്ച് ജില്ലാ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തിയതിനാണ് സസ്‌പെന്‍ഷന്‍. ഒരാള്‍ മൂന്ന് വര്‍ഷത്തിലധികം ഭരണതലപ്പത്തെത്തരുതെന്നും ഭാരവാഹികള്‍ക്ക് വോളിബോളുമായി ബന്ധമുണ്ടായിരിക്കണമെന്ന നിബന്ധനകള്‍ മറികടന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് കണ്ടെത്തിയിരുന്നു. അഴിമതി ആരോപണത്തില്‍ നാലകത്ത് ബഷീറിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.