നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

Posted on: July 14, 2017 2:13 pm | Last updated: July 14, 2017 at 3:04 pm

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

എല്ലാ നഴ്‌സുമാരും ജോലിക്ക് ഹാജരാകണം. പകര്‍ച്ചപ്പനിഉള്‍പെടെ പടരുന്ന സാഹചര്യത്തില്‍ പണിമുടക്കിയുള്ള സമരത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ സമരക്കാരോട് അഭ്യര്‍ഥിച്ചിരുന്നു. എസ്മ പ്രയോഗിക്കുന്നതിനെക്കുറിച്ച് വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തീരുമാനിക്കും.ശമ്പള വര്‍ധനയുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്നും സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാരുടെ സംഘടനകള്‍.