ഇറോം ശര്‍മ്മിള വിവിാഹിതയായി

Posted on: July 12, 2017 7:13 pm | Last updated: July 12, 2017 at 8:18 pm

ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കുവനിത ഈറോം ശര്‍മ്മിള വിവാഹിതയായി. ഗോവയില്‍ സ്ഥിര താമസമാക്കിയ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവയാണ് വരന്‍. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ബുധനാഴ്ച രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. വിവാഹ ശേഷം ഇരുവരും തമിഴ് നാട്ടിലായിരിക്കും താമസിക്കുക എന്നാണ് വിവരം. വിവാഹത്തിന് ശേഷവും തന്റെ പോരാട്ടം തുടരുമെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി ആയിരിക്കില്ല തന്റെ പ്രവര്‍ത്തനമെന്നും മറിച്ച് സാമൂഹ്യ

പ്രവര്‍ത്തകയായിട്ടായിരിക്കുമെന്നും ശര്‍മിള പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ച് അഫ്‌സ്പയെ നിരോധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശര്‍മിള പറയുന്നു.
2016 ആഗസ്റ്റ് ഒമ്ബതിനായിരുന്നു സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ് സ്പയ്‌ക്കെതിരായ പതിനാറ് വര്‍ഷം നീണ്ടുനിന്ന പോരാട്ടം ശര്‍മിള അവസാനിപ്പിച്ചത്. അതിനിടെ പി ആര്‍ ജെ എ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത പരാജയമായിരുന്നു ഫലം.