Connect with us

National

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസില്‍ മാംസാഹാരം നിര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസില്‍ മത്സ്യ, മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. ജൂണ്‍ പകുതിയോട് കൂടിയാണ് ഇക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്ക് മത്സ്യ, മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ നിര്‍ത്തിയത്. അധികച്ചെലവുകളും ഭക്ഷണം പാഴാകുന്നതും കുറക്കാനാണ് ഈ നടപടിയെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വശദീകരണം. “ഇനി ആഭ്യന്തര ഫ്ളൈറ്റുകളിലെ ഇക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്ക് സസ്യാഹാരം വിതരണം ചെയ്താല്‍ മതിയെന്നാണ് തീരുമാനം” -എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനി പറഞ്ഞു.
അന്താരാഷ്ട്ര സര്‍വീസുകളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിയാല്‍ യാത്രക്കാര്‍ മറ്റു എയര്‍ലൈനുകള്‍ തേടിപ്പോകുമെന്ന് കരുതുന്നതിനാല്‍ അന്തര്‍ദേശീയ സര്‍വീസുകളില്‍ ഈ തീരുമാനം നടപ്പാക്കില്ല. മാത്രമല്ല ആഭ്യന്തര സര്‍വീസിലെ തന്നെ ബിസിനസ്, എക്സിക്യൂട്ടീവ് ക്ലാസ്സുകളിലും ഈ പദ്ധതി നടപ്പാക്കുന്നില്ല. പുതിയ തീരുമാനത്തിലൂടെ എയര്‍ ഇന്ത്യക്ക് പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. 50,000 കോടിയിലധികം രൂപ കടം കയറിയ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.