കോഴിക്കോട്ടെയും കൊച്ചിയിലെയും ‘ദേ പുട്ട്’ അടിച്ചുതകര്‍ത്തു

Posted on: July 10, 2017 11:11 pm | Last updated: July 10, 2017 at 11:19 pm

കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ നടന്‍ ദിലീപാണെന്ന് വാര്‍ത്ത പുറത്തുവന്നതോടെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കോഴിക്കോട്ടെ ദേ പുട്ട് കട അടിച്ചു തകര്‍ത്തത്.കൊച്ചി ഇടപ്പള്ളിയിലെ ‘ദേ പുട്ടും’ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഹോട്ടലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചാലക്കുടിയിലെ ദിലീപിന്റെ തീയേറ്റര്‍ സമുച്ചയത്തിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
അതേസമയം ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.