Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല ഐക്യം ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കുഞ്ഞാലിക്കുട്ടിയുടെ കത്ത്‌

Published

|

Last Updated

മലപ്പുറം: പ്രതിപക്ഷ കക്ഷികളുടെ വിശാല ഐക്യം യാഥാര്‍ഥ്യമാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുന്നു. എന്‍ ഡി എ സര്‍ക്കാറിന്റെ വിവിധ മേഖലകളിലെ പരാജയം ഉയര്‍ത്തികാട്ടി ദേശീയതലത്തില്‍ ജനവിരുദ്ധ ഭരണത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹകരണം ആവശ്യപ്പെട്ട് സി പി എം അടക്കമുള്ള കക്ഷഭാ തിരഞ്ഞെടുപ്പ് ഒരു കുടക്കീഴില്‍ നേരിടാനും, പാര്‍ലിമെന്റിന് അകത്തും, പുറത്തും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം മതേതരജനകീയ കക്ഷികളുടെ സഹകരണം കത്തിലൂടെ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ശരദ് പവാര്‍, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, അഖിലേഷ്, ജനതാദള്‍ (സെക്യുലര്‍) നേതാവ് ദേവഗൗഡ, സി പി എം നേതാവ് സീതാറാം യെച്ചൂരി, സി പി ഐ നേതാവ് സുധാകര്‍ റെഡ്ഡി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല എന്നിവര്‍ക്കാണ് കത്തെഴുതിയത്. ദളിതുകളും ന്യനപക്ഷപിന്നാക്ക വിഭാഗങ്ങളും എന്‍ ഡി എ സര്‍ക്കാറിനു കീഴില്‍ കടുത്ത ഭീഷണി നേരിടുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യം ഓരോ ദിവസവും വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗോരക്ഷകര്‍ എന്ന മുഖംമൂടിയണിഞ്ഞ് ന്യൂനപക്ഷദളിത് വിഭാഗത്തില്‍ പെട്ടവരെ തല്ലിക്കൊല്ലുക എന്നത് രാജ്യത്ത് ഒരു വാര്‍ത്തയെ അല്ലാതെ ആയിത്തീര്‍ന്നു. വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്തെല്ലാം പടര്‍ന്നു പിടിക്കുകയാണ്. ഇതോടൊപ്പം തന്നെ കര്‍ഷക ആത്മഹത്യ, സാമ്പത്തിക വളര്‍ച്ചയിലെ തിരിച്ചടി, അതിര്‍ത്തികളിലെ സംഘര്‍ഷ അന്തരീക്ഷം, തൊഴിലില്ലായ്മ എന്നിവയും ഭരണം കാര്യക്ഷമമല്ല എന്ന് വിളിച്ചോതുകയാണ്.

രാജ്യത്ത് ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് ഒരേ കുടക്കീഴില്‍ അണിനിരക്കേണ്ട സമയമായെന്ന് വിളിച്ചോതുകയാണ് ഈ പ്രതിസന്ധികള്‍. രാജ്യം അസ്ഥിരപ്പെട്ട് പോകാതിരിക്കാന്‍ 2019 തിരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപവത്കരിച്ച് എന്‍ ഡി എക്കെതിരെ മത്സരിക്കണം. ഇതിനായുള്ള പരിശ്രമത്തില്‍ താങ്കളുടെ പാര്‍ട്ടിയുടെ പിന്തുണ തേടുന്നുവെന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി കത്ത് അവസാനിപ്പിക്കുന്നത്. ജൂലൈ 17ന് ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനം മുതല്‍ ഈ ഐക്യം യാഥാര്‍ഥ്യമായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Latest