വിസ്ഡംഹോംസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ

Posted on: July 9, 2017 8:15 am | Last updated: July 8, 2017 at 10:17 pm

ബെംഗളൂരു: വിസ്ഡംഹോംസ് ബെംഗളൂരുവില്‍ പുതുതായി തുടങ്ങുന്ന ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ നടക്കും. ജക്കസാന്ദ്രയില്‍ നാളെ രാവിലെ 10നും ജാലഹള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കും യശ്വന്ത്പുരയില്‍ വൈകീട്ട് നാലിനും ഹോസ്റ്റലുകളുടെ ഉദ്ഘാടനം നടക്കും.

മഡിവാള, കോറമംഗല, ജക്കസാന്ദ്ര എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജക്കസാന്ദ്രയിലെയും ജാലഹള്ളി, പീനിയ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ജാലഹള്ളയിലെയും ഹോസ്റ്റലുകള്‍ പ്രയോജനപ്പെടും. പഠനത്തിനും ജോലി ആവശ്യാര്‍ഥവും വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും ധാര്‍മികാന്തരീക്ഷത്തിലുള്ള താമസ സൗകര്യവും ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിസ്ഡംഹോംസ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. അബ്ദുല്‍റഊഫ് എന്‍ജീനിയര്‍, ശരീഫ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്ഡംഹോംസ് ഹോസ്റ്റലുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്.