ജി എസ് ടി: നിരവധി മൊബൈല്‍ ഫോണുകള്‍ക്ക് വില കുറഞ്ഞു

Posted on: July 6, 2017 10:58 pm | Last updated: July 6, 2017 at 10:58 pm

ന്യൂഡല്‍ഹി: ജി എസ് ടി നടപ്പാക്കിയതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലക്കുറവ് പ്രകടമായി. ജി എസ് ടിക്ക് ശേഷം രാജ്യത്ത് ഒമ്പത് മൊബൈല്‍ ഫോണുകള്‍ക്ക് വില കുറഞ്ഞു.

ആപ്പിള്‍ ഐ ഫോണ്‍ 7 പ്ലസിന് വിവിധ വേരിയന്റുകള്‍ക്ക് 4700 രൂപ വരെ വില കുറഞ്ഞു. 32ജിബി മോഡലിന് പുതിയ വില 67300 രൂപ. 128 ജിബി മോഡലിന് 76200 രൂപയും 256 ജി ബി മോഡലിന് 85400 രൂപയുമാണ് പുതിയ വില. ആപ്പിള്‍ ഐ ഫോണ്‍ 7ന് 32 ജിബി വേരിയന്റ്, നേരത്തെ 60,000 രൂപക്കാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ 56,200 രൂപയാണ്. 70,000 രൂപ വിലയുള്ള 128 ജിബി, ഇപ്പോള്‍ 65,200 രൂപക്ക് ലഭിക്കും. 256 ജിബി വേരിയന്റിന് 74,400 രൂപണ് വില. മുമ്പ് ഇതിന് 80,000 രൂപയായിരുന്നു. ആപ്പിള്‍ ഐ ഫോണ്‍ എസ് ഇ

ആപ്പിളിന്റെ 4 ഇഞ്ച് വരുന്ന ഐഫോണ്‍ എസ് ഇ ക്ക് 2200 രൂപ വരെ കുറഞ്ഞു. ഇപ്പോള്‍ 26000 രൂപയാണ് ഐഫോണ്‍ എസ്എസിന്റെ 32 ജിബി മോഡലിന് വില. 1200 രൂപയുടെ കുറവ്. 128 ജിബി മോഡലിന് 2200 രൂപ കുറഞ്ഞ് 35,000 രൂപയായി. അസൂസ് സെന്‍ഫോണ്‍ 3 അസൂസ് സെന്‍ഫോണ്‍, പാനസോണിക് പി 88, പാനസോണിക് എലുഗ ഐ3, പാനാസോണിക് എലുഗ എ3 മെഗാ എന്നിവക്കും വില കുറഞ്ഞിട്ടുണ്ട്.