ഗണേഷും മുകേഷും മാധ്യമങ്ങളോട് മോശമായി സംസാരിച്ചു; മാപ്പ് പറഞ്ഞ് ഇന്നസെന്റ്

Posted on: July 5, 2017 11:00 am | Last updated: July 5, 2017 at 6:00 pm

തൃശൂര്‍: ഗണേഷും മുകേഷും മാധ്യമങ്ങളോട് മോശമായി സംസാരിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇക്കാര്യത്തില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. താരസംഘടനയായ ‘അമ്മ’യെ കുറിച്ച് വന്ന പല വാര്‍ത്തകളും തന്നെ വിഷമിപ്പിച്ചുവെന്നും ഇരയുടെകൂടെയതന്നെയാണ് തങ്ങളെല്ലാവരുമെന്നും ഇന്നസെന്റ് പറഞ്ഞു.

താന്‍ രാജിവെക്കുന്നുവെന്ന തരത്തിലുള്ള ചില വാര്‍ത്തകള്‍ മാധ്യമങ്ങള്‍നല്‍കിയിരുന്നു, ഇത് തെറ്റാണെന്നും ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.