Connect with us

Malappuram

ജി എസ് ടി: ജനങ്ങള്‍ ദുരിതത്തിലേക്ക്; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിച്ചു

Published

|

Last Updated

കാളികാവ്: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജി എസ് ടി യും സാധാരണ ജനങ്ങള്‍ക്ക് ദുരിതമായി. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പലതരം നികുതികളെല്ലാം ഇല്ലാതായി ഒറ്റ നികുതി ചുമത്തുന്ന സമ്പ്രദായമായി മാറും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലുള്ള നികുതികള്‍ക്കെല്ലാം പുറമെ പുതിയൊരു നികുതി കൂടി ചുമത്തിയാണ് ജി എസ് ടി പ്രാബല്യത്തിലായിരിക്കുന്നത്. മൊബൈല്‍ റീചാര്‍ജിംഗുകള്‍ക്ക് വില വര്‍ധിച്ചതിന് പുറമെ കൂപ്പണുകളും ഈസി ചാര്‍ജിംഗ് സംവിധാനങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥയുമാണ് ഉണ്ടായിരിക്കുന്നത്.
വാഹന ഇന്‍ഷ്വറന്‍സ് മേഖലകളിലും മറ്റ് ഇന്‍ഷ്വറന്‍സുകളിലും ജി എസ് ടി നടപ്പില്‍ വന്നത് പൊതുജനങ്ങള്‍ക്ക് നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്‍ഷ്വറന്‍സിന്റെ സേവനങ്ങള്‍ക്ക് ചാര്‍ജ് കൂടിയിരിക്കുകയാണ്. ചരക്കുകള്‍ക്കും ഇത് പോലെ പുതിയൊരു നികുതി കൂടി ചുമത്തിയിരിക്കുകയാണ് ജി എസ് ടി മൂലം ഉണ്ടായത്.
നോട്ട് നിരോധനത്തോടെ സ്തംഭനാവസ്ഥയിലായ നിര്‍മാണ മേഖല ജി എസ് ടി കൂടി വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ജി എസ് ടി കുറഞ്ഞ ദിവസം കൊണ്ട് തന്നെ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമാക്കി മാറ്റിയിരിക്കുകയാണെന്നും ആരോപണ മുയര്‍ന്നിട്ടുണ്ട്.