Connect with us

National

ജി എസ് ടി: പാചക വാതകത്തിന് 32 രൂപ വർധിച്ചു; കേരളത്തെ ബാധിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പാചക വാതക വില കുത്തനെ കൂടി. സബ്‌സിഡിയുള്ള പാചകവാതകത്തിന് 32 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപയുമാണ് വര്‍ധിച്ചത്. അതേസമയം കേരളത്തെ ഇൗ വിലവർധന ബാധിക്കില്ല. എല്‍പിജിക്ക്‌ ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാള്‍ വടക്കു കിഴക്കന്‍ സംസ്ഥങ്ങൾ എന്നിവിടങ്ങളിലാണ് വില വർധിക്കുക.

ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലവര്‍ധനയാണ് നിലവില്‍ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ സബ്‌സിഡി സിലിണ്ടര്‍ വില 446.65 ആയിരുന്നത് 477.46 രൂപയായി വര്‍ധിച്ചു. മുംബൈയില്‍ നേരത്തെ മൂന്ന് ശതമാനം വാറ്റ് കൂടുതലുണ്ടായതിനാലല്‍ സിലിണ്ടര്‍ വില 491.25 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 564 രൂപയാണ് വില.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 18 ശതമാനവും സബ്‌സിഡി സിലിണ്ടറിന് അഞ്ച് ശതമാനവുമാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്.