Connect with us

Kerala

കഥകള്‍ കടഞ്ഞെടുത്ത് ഇതിഹാസകലാകാരന്റെ ജന്മദിനാഘോഷം

Published

|

Last Updated

പാലക്കാട്: തസ്രാക്കിന്റെ ഇതിഹാസകലാകാരനായ ഒ വി വിജയന്റെ രണ്ട് ദിവസം നീണ്ട് നിന്ന എണ്‍പത്തിയെട്ടാം ജന്മദിനാഘോഷത്തിന് സമാപനമായി.ആദ്യദിവസമായ ഞായറാഴ്ച കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ആഷാമേനോന്‍ അധ്യക്ഷത വഹിച്ചു. വിജയന്റെ കാര്‍ട്ടുണുകളെക്കുറിച്ച് കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയും ലേഖനങ്ങളെക്കുറിച്ച് ശ്രീജിത്ത് പെരുന്തച്ചനും , വിജയന്റെ ലോകത്തെക്കുറിച്ച് പ്രൊഫ പി എ വാസുദേവനും പ്രഭാഷണം നടത്തി.
പ്രൊഫ സി പി ചിത്രഭാനു സ്വാഗതവും കെ രമേഷ് നന്ദിയും പറഞ്ഞു. ഒ വി വിജയന്‍ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷൈലജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം എസ് സുകുമാരന്‍, ശിരുവാണി പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വി ഷണ്മുഖന്‍, അഹാലിയ ഹെറിറ്റേജ് വില്ലേജ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍ വി കെ വര്‍മ്മ, എം ഡി മനോജ് സംസാരിച്ചു. നാടന്‍പാട്ടോടു കൂടി ജനാര്‍ദ്ദനന്‍ പുതുശ്ശേരി പ്രാരംഭം കുറിച്ച യോഗത്തില്‍ ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍ സ്വാഗതവും റഷീദ് കണിച്ചേരി നന്ദിയും പറഞ്ഞു. രണ്ടാം ദിനമായ ഇന്നലെ ഒ വി വിജയന്റെ കഥ ്രജ്യോതിബായ് പരിയാടാത്ത് പ്രാരംഭമായി അവതരിപ്പിച്ചു.
പ്രതിമാസ സ്മാരക പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ടി കെ നാരായണദാസ് നിര്‍വ്വഹിച്ചു. ഡോക്ടര്‍ മുഞ്ഞിനാട് പദ്മകുമാര്‍ ഒ വി വിജയന്‍ കലയും കാലവും എന്ന വിഷയത്തിലും രാഘുനാഥന്‍ പറളി ‘ഒ വി വിജയന്റെ രാഷ്ട്രീയവും ദര്‍ശനവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
ടി കെ ശങ്കരനാരായണന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ ഒ വി വിജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. പ്രൊഫ പി എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. വിജയന്റെ കഥാലോകത്തെക്കുറിച്ചുള്ള സെമിനാറിന് പ്രാരംഭമായി എം ശിവകുമാര്‍ വിജയന്റെ കഥ അവതരിപ്പിച്ചു, മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിജു നായരങ്ങാടി, പായിപ്ര രാധാകൃഷ്ണന്‍, പി ആര്‍ ജയശീലന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഒ വി വിജയന്റെ അപ്രകാശിതമായ നവാബ് എന്ന കഥയുടെ കയ്യെഴുത്ത് പ്രതിയും ചില കത്തുകളും പായിപ്ര രാധാകൃഷ്ണന്‍ സമിതി ചെയര്‍ മാന്‍ ടി കെ നാരായണദാസിന് കൈമാറി രാജേഷ് മേനോന്‍ സ്വാഗതവും പി വി സുകുമാരന്‍ നന്ദിയും പറഞ്ഞു.