തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: July 3, 2017 4:45 pm | Last updated: July 3, 2017 at 4:45 pm

കണ്ണൂര്‍: തലശ്ശേരി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. ശ്രീജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.