രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ ഇന്ന് തിരുവനന്തപുരത്ത്

Posted on: July 2, 2017 9:35 am | Last updated: July 2, 2017 at 3:27 pm

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാര്‍ ഇന്ന് കേരളത്തില്‍ എത്തും. എം എല്‍ എമാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം ഏഴ് മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് യു ഡി എഫ്- എല്‍ ഡി എഫ്- കേരള കോണ്‍ഗ്രസ് (എം) എം എല്‍ എമാരെ സംയുക്തമായി കാണും. തുടര്‍ന്ന് മസ്‌ക്കറ്റ് ഹോട്ടലില്‍ തങ്ങിയ ശേഷം നാളെ രാവിലെ 9.30ന് മുബൈയിലേക്ക് പോകും.