മറ്റു ഭൂമിയില്ലാത്ത ചെറുകിട കൈയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനം: മുഖ്യമന്ത്രി

Posted on: July 1, 2017 3:13 pm | Last updated: July 1, 2017 at 7:22 pm

തിരുവനന്തപുരം: സ്വന്തമായി മറ്റു ഭൂമിയില്ലാത്ത ചെറുകിട കൈയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വന്‍കിട കൈയേറ്റക്കാരോട് യാതൊരു ഔദാര്യവും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന് മൂന്നാര്‍ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൈയേറ്റം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നിരവധി വര്‍ഷങ്ങളായി താമസിച്ച് പോരുന്ന ഭൂമിയുണ്ട്. ഇത്തരക്കാര്‍ക്ക് സ്വന്തമായി മറ്റു ഭൂമി ഇല്ലെങ്കില്‍ ആ ഭൂമി അവര്‍ക്ക് വിട്ടു നല്‍കുന്ന കാര്യം പരിഗണിക്കും. അതേസമയം വന്‍കിട കെയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.