Connect with us

National

മുംബൈ സ്‌ഫോടനക്കേസ് പ്രതി മുസ്തഫ ദോസ മരിച്ചു

Published

|

Last Updated

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതിയായ മുസ്തഫ ദോസ മരിച്ചു. വിചാരണക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്തഫ ദോസ മുംബൈയിലെ ജെജെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേസില്‍ മുസ്തഫ ദോസ കുറ്റക്കാരനെന്ന് പ്രത്യേക ടാഡാകോടതി കണ്ടെത്തിയിരുന്നു.

സ്‌ഫോടനത്തിനായി ആയുധമെത്തിക്കാന്‍ ദോസ ഗൂഢാലോചന നടത്തിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. മുസ്തഫ ദോസയടക്കം ആറ് പേരെയാണ് ഈ മാസം 16ന് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

കേസിലെ മുഖ്യപ്രതികളിലൊരാളായ യാക്കൂബ് മേമനെ രണ്ട് വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു. യാക്കൂബ് മേമനേക്കാള്‍ അപകടകാരിയായ ഇയാള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് സിബിഐ ചൊവ്വാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ നടക്കിയ മുംബൈ സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന മുസ്തഫ ദോസയെ പോര്‍ച്ചുഗലാണ് ഇന്ത്യക്ക് കൈമാറിയത്.

Latest