Kerala
ചെമ്പനോടയിലെ ജോയിയുടെ വീട് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

കോഴിക്കോട്: കരം അടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചെമ്പനോട വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത കാവില്‍പുരയിടത്തില്‍ ജോയിയുടെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. കടം എഴുതിത്തള്ളാനും ജോയിയുടെ മകള്‍ക്ക് ജോലി നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെസി ജോസഫ്, സണ്ണി ജോസഫ് എം എല്‍ എ എന്നിവരടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
---- facebook comment plugin here -----