പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി

Posted on: June 26, 2017 1:53 pm | Last updated: June 26, 2017 at 4:35 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിലാസം നല്‍കിയാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നത്. സിം കാര്‍ഡും ഫോണും ഫൊറന്‍സിക് പരിശോധനക്കായി അയച്ചു. സഹതടവുകാരനായ വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ച് നല്‍കിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

സുനിക്ക് നല്‍കാനായി പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോണ്‍ ഒളിപ്പിക്കുകയും പിന്നീട് ഈ ഷൂ ജയിലില്‍ എത്തിക്കുകയുമായിരുന്നെന്ന് വിഷ്ണു പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ ഫോണില്‍ നിന്നാണ് സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതെന്നാണ് കരുതുന്നത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇന്നലെ പുറത്തായിരുന്നു.