Connect with us

Kerala

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു

Published

|

Last Updated

അരൂര്‍: മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്തിരൂര്‍ റൂബി വില്ലയില്‍ ശറഫുദ്ദീന്റെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്.
വൈദ്യുതി ബോര്‍ഡ് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങളൊന്നും കാണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കണ്ടെത്തിയത്.

വീടിനുള്ളിലുണ്ടായിരുന്ന എല്‍ ഇ ഡി. ടി വി, ചാര്‍ജര്‍, വിലകൂടിയ മൊബൈല്‍ ഫോണ്‍, ഡി വി ഡി പ്ലേയര്‍, സൗണ്ട് സിസ്റ്റം, ഷോ കെയ്‌സും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും, സോഫാ സെറ്റ്, ഇലക്ട്രിക്ക് ലൈറ്റുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.

ചേര്‍ത്തലയില്‍ നിന്ന് ഒരു യൂനിറ്റ് അഗ്നിശമനസേന എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു. തീ വീട്ടിനുള്ളില്‍ പടര്‍ന്നതോടെ വീടിന്റെ ഉള്‍ഭാഗം കത്തിക്കരിഞ്ഞ അവസ്ഥയാണ്. വീടിനുള്ളിലുണ്ടായിരുന്ന ശറഫുദ്ദീനും ഭാര്യ താഹിറ, മകന്‍ ഹര്‍ഷാദ് എന്നിവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടായി. പുക കുറഞ്ഞപ്പോള്‍ പുറത്തിറങ്ങിയ ശറഫുവും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചാണ് തീ അണച്ചത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കുന്നു. ശറഫുദ്ദീന്‍ കൊച്ചി അബാദ് കമ്പനിയുടെ മാനേജരാണ്.

---- facebook comment plugin here -----

Latest