Connect with us

International

ഇന്ത്യയ്ല്‍ പ്രക്ഷേപണം നിഷേധിച്ച ചിത്രങ്ങള്‍ കുവൈത്തില്‍ പ്രദര്‍ശിപ്പിച്ചു

Published

|

Last Updated

കുവൈത്ത്: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ച നാല് ചിത്രങ്ങളുടെ പ്രദര്‍ശനം കുവൈത്തില്‍ സംഘടിപ്പിച്ചു. കലാ കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചത്.

കലാ കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഡി.സുഗതന്റെ അധ്യക്ഷതയില്‍ പ്രദര്‍ശനത്തിന് മുന്നോടിയായി കൂടിയ യോഗം പ്രവാസിക്ഷേമനിധി ബോര്‍ഡ് അംഗം എന്‍.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോക്യൂമെന്ററികളെക്കുറിച്ച് നിമിഷ രാജേഷ് വിവരണവും നടത്തി. പ്രദര്‍ശനത്തിന് ശേഷം ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ചയും നടന്നു.
അണ്‌ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍ എന്നീ ഡോക്യുമെന്ററികളും, കുവൈത്തില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഹസ്ര്വചിത്ര മുഹാജീര്‍ തുടങ്ങിയവയാണ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചത്‌

Latest