കാസര്‍ഗോഡ് ജില്ലയില്‍ നാളെ ചെറിയ പെരുന്നാള്‍

Posted on: June 24, 2017 10:02 pm | Last updated: June 25, 2017 at 12:05 am

കാസര്‍ഗോഡ്: കര്‍ണാടകയിലെ ഭട്കലില്‍ മാസപ്പിറവികണ്ടതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. കാസര്‍ഗോട് സംയുക്തഖാസി ആലിക്കുട്ടി മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാളി ജിഫ്രി മുത്തുക്കോയ തങ്ങള്‍, ചെമ്പരിക്ക ഖാസി ത്വാഖ മൗലവി എന്നവരാണ് കാസര്‍ഗോഡ് ജില്ലയില്‍ പെരുന്നാള്‍ ഉറപ്പിച്ചത് ഭട്കല്‍.ഉടുപ്പി,മംഗ്ലൂരു എന്നിവിടങ്ങളിലും നാളെ പെരുന്നാള്‍ ആഘോഷിക്കും