Kerala
പിറ കണ്ടില്ല; ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
		
      																					
              
              
            കോഴിക്കോട്: കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി മുസ്ലിംകള്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആഘോഷിക്കും. കേരളത്തിലെവിടെയും ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമായില്ല. ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദാഘോഷിക്കുക.
ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചെറിയ പെരുന്നാൾ തിങ്കളാഴ്ച തന്നെ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



