പുതിയ ലെവി ജൂലൈ മുതല്‍ തന്നെ നടപ്പാക്കുമെന്ന് മന്ത്രി

Posted on: June 23, 2017 11:55 pm | Last updated: June 23, 2017 at 11:55 pm

ജിദ്ദ:വിദേശികള്‍ക്ക് മേല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വര്‍ദ്ധിപ്പിച്ച ലെവി ജൂലൈ മുതല്‍ നടപ്പാക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ഉറപ്പിച്ച് പറഞ്ഞു.

ജൂലൈ മുതല്‍ ഓരോ കുടുംബനാഥനും ആശ്രിത വിസയിലുള്ള ഓരോ അംഗത്തിനും മാസത്തില്‍ 100 റിയാല്‍ വീതം ഫീസ് നല്‍കണമെന്നായിരുന്നു നേരത്തെ അധികൃതരെടുത്ത തീരുമാനം. ഇത് ഇഖാമ പുതുക്കുംബോള്‍ ഒരു വര്‍ഷത്തേക്ക് ഒന്നിച്ചായിരിക്കും അടക്കേണ്ടി വരിക. 100 റിയാല്‍ ഫീസ് 2020 ആകുംബോഴേക്ക് 400 റിയാലായി വര്‍ദ്ധിക്കും.

നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമുള്ള തൊഴിലാളികള്‍ക്ക് നടപ്പിലാക്കാനുദ്ദേശിക്കുന്ന വര്‍ദ്ധിപ്പിച്ച ലെവി 2018 ജനുവരി മുതലായിരിക്കും നടപ്പിലാക്കിത്തുടങ്ങുക.

എന്നാല്‍ ജൂലൈ മാസത്തിനു ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ പുതിയ ഫീസുകളുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും തങ്ങള്‍ക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ജവാസാത്തുമായും തൊഴില്‍ മന്ത്രാലയവുമായും ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.