Connect with us

Wayanad

കുരുമുളകിന്റെ വിലയിടിവ്കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കല്‍പ്പറ്റ: കുരുമുളകിന്റെ വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. വിലയിടിവ് കാരണം കുരുമുളക് വില്‍പ്പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. സാധാരണ വിളവെടുപ്പ് കാലങ്ങളില്‍ കുരുമുളക് വില്‍പ്പന നടത്താതെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇറക്കമതി ആരംഭിച്ചതോടെ കുരുമുളക് വില ഉയരാത്തതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടിക്കടിയുണ്ടാകുന്ന വിലക്കുറവ് കാരണം വ്യാപാരികള്‍ക്ക് കുരുമുളക് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

കര്‍ണാടകയില്‍ നിന്നും കുരുമുളക് കൃഷി വ്യാപിച്ചതും ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വയനാട്ടിലെ അപേക്ഷിച്ച് കര്‍ണാടകയിലെ കുരുമുളകിന് ഗുണനിലവാരം കുറവാണെങ്കിലും തൂക്കം കൂടുതലാണ്. ഇതുമൂലം കര്‍ണാടകയിലെ കുടക്, ഷിമോഗ ഭാഗങ്ങളില്‍ നിന്നും കുരുമുളക് ജില്ലയില്‍ കൊണ്ടുവരുന്നത് കാരണം ജില്ലയിലെ കുരുമുളകിന് ഡിമാന്‍ഡ് ഇല്ലാത്ത അവസ്ഥയാണ്. ഇത് ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest