ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നു

Posted on: June 23, 2017 11:33 am | Last updated: June 23, 2017 at 1:10 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പരസ്യമായി മര്‍ദിച്ചുകൊന്നു. ശ്രീനഗറിന് അടുത്ത് നൗഹട്ട മേഖലയിലെ ഒരു പള്ളിയില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഡെപ്യൂട്ടി എസ് പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണ് ജനക്കൂട്ടം കല്ലുകൊണ്ട് ഇടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയത്.

പള്ളിയില്‍ നിന്ന് ഇറങ്ങിയവരുടെ ഫോട്ടോയെടുത്തു എന്ന് ആരോപിച്ച് ജനക്കൂട്ടം ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു. സ്വയരക്ഷക്കായി ഇദ്ദേഹം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് യുവാക്കളടങ്ങിയ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.

ഏതാനം ദിവസങ്ങള്‍ക്കും മുമ്പ് ജമ്മു കശ്മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.