പൊതുമാപ്പ് നീട്ടില്ല: ജവാസാത്ത് മേധാവി

Posted on: June 22, 2017 8:20 pm | Last updated: June 30, 2017 at 2:49 pm
SHARE
ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ

ജിദ്ദ:നിയമ ലംഘകരായ വിദേശികള്‍ക്ക് പിഴയോ തടവോ കൂടാത്തെ രാജ്യം വിട്ട് പോകാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് സഊദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ.

റമളാന്‍ അവസാനത്തോടെ 90 ദിവസത്തെ പൊതുമാപ്പ് അവസാനിക്കും. ഇത് വരെ നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ അവസരം വിനിയോഗിച്ചിട്ടുണ്ട്.

പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് ജവാസാത്ത് മേധാവി മുന്നറിയിപ്പ് നല്‍കി.