സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സെഷന്‍ നല്‍കണം: ഹൈക്കോടതി

Posted on: June 22, 2017 1:39 pm | Last updated: June 22, 2017 at 3:40 pm

കൊച്ചി: സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. എംഎസ്എഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിച്ചുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎസ്എഫ് പരാതി നല്‍കിയത്.