Connect with us

National

വായ്പ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

മുംബൈ: വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര ഘട്ടങ്ങളിലേ സംസ്ഥാനങ്ങള്‍ വായ്പ എഴുതിത്തള്ളുന്ന നടപടിയിലേക്ക് പോകാവൂ. വായ്പ എഴുതിത്തള്ളുന്നത് ശ്വാശത പരിഹാരമല്ല. കര്‍ഷകരെ സംരക്ഷിക്കാനുള്ള സംവിധാനമാണ് വേണ്ടതെന്നും മുംബൈയിലെ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയില്‍ പങ്കെടുക്കവേ മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വലിയ തോതില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക സര്‍ക്കാറുകളും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.