തൃശൂരിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കാന്‍ തീരുമാനം

Posted on: June 21, 2017 4:35 pm | Last updated: June 21, 2017 at 8:35 pm


തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ എട്ട് ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന വര്‍ധനവ് നടപ്പാക്കും വരെ ഇടക്കാല ആശ്വാസം നല്‍കാനാണ് ധാരണ. മാനേജ്‌മെന്റുമായി ധാരണയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും.
മന്ത്രിമാരായ വി എസ് സുനില്‍കുമാറും എസി മൊയ്തീനും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ സമരം ആശുപത്രികളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.