പനിപ്രതിരോധം: വെള്ളിയാഴ്ച സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി

Posted on: June 21, 2017 11:10 am | Last updated: June 21, 2017 at 3:52 pm

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനിപ്രതിരോധത്തിന് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തും. രാഷ്ട്രീയപാര്‍ട്ടികളടക്കം എല്ലാവരും രംഗത്തിറങ്ങണം. 27 മുതല്‍ ത്രിദിനശുചീകരണയജ്ഞം തുടങ്ങും. 23ന് മന്ത്രിമാരുടെ ജില്ലാ തല യോഗങ്ങള്‍ ചേരും.അന്ന് തന്നെ സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പനിബാധിത പ്രദേശങ്ങളെ തീവ്രതയ്ക്കനുസരിച്ച് മൂന്ന് മേഖലകളാക്കും. തിരക്കുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. സ്വകാര്യമേഖലയില്‍ നിന്നടക്കമുള്ള ആളുകളുടെ സേവനം തേടും.