വൈപ്പിന്‍ സമരം: പോലീസ് അതിക്രമത്തെ ന്യായികരിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്‌

Posted on: June 21, 2017 10:05 am | Last updated: June 21, 2017 at 10:30 am

കോഴിക്കോട്: പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരെയും ഡിജിപിയുടെ പ്രതികരണത്തെ അനുകൂലിച്ചും പോലീസുകാരന്റെ ഫേസ്്ബുക്ക് പോസ്റ്റ്. എന്ത് സംരംഭം വന്നാലും ചെറിയരീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവും അത് സ്വാഭാവികം മാത്രം സമരാനുകൂലികള്‍ അക്രമകാരികള്‍ ആയാല്‍ പോലീസ് പ്രതികരിക്കുമെന്നും സിപിഒ ആനന്ദ് കെഎം ഫേസ്ബുക്കില്‍ കുറിച്ചു. ഉന്നതമായ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങള്‍ ഇതുപോലെ റോഡിലിലേക്ക് വലിച്ചെഴക്കുമ്പോള്‍ പലര്‍ക്കും അതു പലരുടെയും ഗൂഢോദ്ദേശ്യം ആണെന്ന് മനസിലാവുന്നില്ലെന്നും ആനന്ദ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

യതീഷ്ചന്ദ്ര പുതുവൈപ്പിനില്‍ പോയിട്ടുണ്ടോ ? ഇതാണ് ഡി ജി പി പത്രക്കാരോട് ചോദിച്ചത് ഒരു ചാനലുകാരനും ഒരു മറുപടി പറഞ്ഞില്ല .പ്രധാന മന്ത്രി പോകേണ്ടുന്ന വഴി തടസ്സപ്പെടുത്തിയാല്‍ …. എത്ര നല്ല രീതിയില്‍ ആണ് പുതുവൈപ്പിനിലെയും വൈപ്പിനിലെയും സംഭവങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുന്നത്….. എന്ത് സംരംഭം വന്നാലും ചെറിയരീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവും അത് സ്വാഭാവികം മാത്രം സമരാനുകൂലികള്‍ അക്രമകാരികള്‍ ആയാല്‍ പോലീസ് പ്രതികരിക്കും…..മാധ്യമങ്ങള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തണം അപ്രതീക്ഷിതമായി വന്ന സമരക്കാരെ മാറ്റുന്നത് ഒരു സമരത്തിന്റെ അടിച്ചമര്‍ത്തുന്ന ദൃശ്യങ്ങള്‍ ആയി മാറ്റിയത്… ഐ ഒ സി പ്ലാന്റിന്റെ മുന്‍പില്‍ അതിനെ സംരക്ഷിക്കാന്‍ നില്‍ക്കുന്നത് മജ്ജയും മാംസവും ഉള്ള പോലീസുകാര്‍ തനെയാണ്……ഗവണ്മെന്റ് ഓര്‍ഡറുകള്‍ നടപ്പാക്കുക എന്നത് ഏതൊരു ഉദ്യോഗസ്ഥന്റെയും കടമയാണ്… അത് കൊച്ചി മെട്രോ ആയാലും ഐ ഓ സി പ്ലാന്റ് ആയാലും സ്‌കൂള്‍ ആയാലും അമ്പലമോ പള്ളിയോ ആയാലും സംരക്ഷിക്കണം എന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും….,*ഉന്നതമായ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങള്‍ ഇതുപോലെ റോഡിലിലേക്ക് വലിച്ചെഴക്കുമ്പോള്‍ പലര്‍ക്കും അതു പലരുടെയും ഗൂഢോദ്ദേശ്യം ആണെന്ന് മനസിലാവുന്നില്ല*……അഭിപ്രായം എന്റെത് മാത്രം….ബഹുമാനപെട്ട ഡിജിപി യുടെ വാക്കുകളിലേക്ക് പ്രധാനമന്ത്രിക്കെതിരെ തീവ്രവാദ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സമരം ചെയ്ത ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. പുതു വൈപ്പിന്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ സമരം നടത്തിയവരെ ഒഴിപ്പിച്ച യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളും ഒരുമിച്ച് കാണിച്ച മാധ്യമങ്ങളുടെ നടപടി ശരിയല്ല. യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ പോയോ എന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. വികസനം സാധ്യമാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഗവണ്‍മെന്റ് നടപടി സ്വീകരിക്കും. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങളുള്ളത്. പുതുവൈപ്പിനില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രൊട്ടക്ഷന്‍ നല്‍കുക എന്നതായിരുന്നു പൊലീസിന്റെ കര്‍ത്തവ്യം. പൊലീസ് ആരുടേയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ആരെങ്കിലും തടസം നിന്നാല്‍ അതിനെ നേരിടുക എന്നത് പൊലീസിന്റെ കടമയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.