യോഗ ജീവിതത്തിന്റെ ഭാഗമാക്കണം: പ്രധാനമന്ത്രി

Posted on: June 21, 2017 9:38 am | Last updated: June 21, 2017 at 12:59 pm
SHARE

ലക്‌നൗ: എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം അന്താരാഷ്ട്ര യോഗ ദിനം ലക്‌നൗ രമാബായി അംബേദ്കര്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണ്. യോഗ ദിനാചരണത്തില്‍ പങ്കെടുക്കാനത്തിയവര്‍ക്ക് എന്റെ ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു. യു.പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 50,000 പേരാണ് ഉദ്ഘാടാന ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഡല്‍ഹിയിലും കേരളത്തില്‍ രാജ്ഭവനിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here