യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ളശ്രമം അംഗീകരിക്കരുത്: മുഖ്യമന്ത്രി

Posted on: June 21, 2017 9:14 am | Last updated: June 21, 2017 at 2:01 pm

തിരുവനന്തപുരം: സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതത്തിന്റെ ഭാഗമായി യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മതേതര മനസോടെയാണ് യോഗ അഭ്യസിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.