പ്രതിധിന ഇന്ധന വില അറിയാന്‍ എളുപ്പമാര്‍ഗം

Posted on: June 20, 2017 3:30 pm | Last updated: June 20, 2017 at 3:30 pm

പ്രതിധിന ഇന്ധന വില അറിയാം, എളുപ്പത്തില്‍
സ്വര്‍ണവില പോലെ തന്നെ ഇന്ധന വിലയും പ്രതിദിനം മാറുന്ന രീതി രാജ്യത്ത് നടപ്പില്‍ വന്നുകഴിഞ്ഞു. ദിവസവും രാവിലെ ആറ് മണി മുതല്‍ ഇന്ധന വില മാറുന്ന രീതിയാണ് പെട്രോളിയം കമ്പനികള്‍ നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിദിനം ഇന്ധന വില അറിയുന്നതിനുള്ള മാര്‍ഗങ്ങളും കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. എസ്എംഎസ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി വില അറിയാം.

മൊബൈല്‍ ആപ്പ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫ്യുവല്‍@ഐഒസി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സ്മാര്‍ട്ട് ഡ്രൈവ്, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ മൈ എച്ച് പിസിഎല്‍ എന്നീ ആപ്പുകള്‍ വഴി പ്രതിദിന വില അറിയാം. നോട്ടിഫിക്കേഷന്‍ എനേബിള്‍ ചെയ്താല്‍ അന്നന്ന് വിലയില്‍ മാറ്റം വരുമ്പോള്‍ മെസ്സേജായി ലഭിക്കും.

എെഒസിയുടെ ആപ്പിൽ ലൊക്കേറ്റ് അസ് എന്നതിൽ ക്ലിക്ക് െചയ്താൽ നിങ്ങൾ നിൽക്കുന്നതിന് സമീപത്തുള്ള പമ്പുകളുടെ ലിസ്റ്റ് കാണിക്കും. ഇതിൽ പമ്പിൻെറ പേരിന് താഴെയായി ലോഡ് പ്രെെസ് എന്നതിൽ ക്ലിക്ക് ചെയ്താൽ വില അറിയാം.

എസ്എംഎസ്

എസ്എംഎസ് വഴിയും പ്രതിദിന വില നിലവാരം അറിയാന്‍ സാധിക്കും.

ഐഒസി ആണെങ്കില്‍ RSP<Space>DEALER CODE ഫോര്‍മാറ്റില്‍ 9224992249 ലേക്ക് എസ്എംഎസ് അയക്കുക.

ഭാരത് പെട്രോളിയം ആണെങ്കില്‍ ഇതേ ഫോര്‍മാറ്റില്‍ 9223112222 എന്ന നമ്പറിലേക്ക് ആണ് അയക്കേണ്ടത്.

എച്ച് പിയില്‍ നിന്ന് വില നിലവാരം അറിയാന്‍ HPPRICE<DEALERCODE> എന്ന് 9222201122 നമ്പറിലേക്ക് അയക്കുക.