അതീവ സുരക്ഷയേറിയ കാര്‍ യു എ ഇയില്‍

Posted on: June 19, 2017 6:50 pm | Last updated: June 19, 2017 at 6:07 pm

ദുബൈ: ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ച നക്ഷത്ര സവിശേഷതകള്‍ ഒത്തിണങ്ങിയ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ സ്വന്തമാക്കാന്‍ ഇനി യു എ ഇ നിവാസികള്‍ക്ക് കഴിയും. പരീക്ഷണങ്ങളില്‍ ടെസ്‌ല മോഡല്‍ എക്‌സ് ഏറ്റവും സുരക്ഷിതമായ എസ് യു വി വാഹനമാണെന്ന് ദേശീയ പാതാ ഗതാഗത സുരക്ഷാ ഭരണകാര്യ വിഭാഗം (എന്‍ എച്ച് ടി എസ് എ) അറിയിച്ചു. മുഴുവനായും വൈദുതി നിയന്ത്രിത വാഹനമായ ടെസ്‌ലക്ക് 302,775 ദിര്‍ഹമാണ് വില.
ലോകത്താദ്യമായി പഞ്ച നക്ഷത്ര പദവി നേടുന്ന എസ് യു വി വാഹനമാണ് ടെസ്‌ല. സര്‍ക്കാര്‍ ഏജന്‍സികള്‍ പഞ്ച നക്ഷത്ര പദവി നല്‍കിയ ടെസ്‌ലയുടെ എക്‌സ് മോഡല്‍ അപകട സാധ്യത താരതമ്യേനെ വളരെ കുറവാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി കമ്പനി അധികൃതര്‍ പറഞ്ഞു.

വാഹന ഉപഭോക്താക്കള്‍ക്കായി ടെസ്‌ല പ്രത്യേകമായി വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി കാറുകള്‍ക്ക് ബുക്ക് ചെയ്താല്‍ ഈ വേനല്‍ക്കാല ഘട്ടത്തില്‍ തന്നെ ബുക്ക് ചെയ്തവര്‍ക്ക് വാഹനമെത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയതായി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.