മെട്രോ ട്രെയിനില്‍ കുമ്മനം നുഴഞ്ഞുകയറിയതല്ല: ഒ രാജഗോപാല്‍

Posted on: June 19, 2017 3:42 pm | Last updated: June 19, 2017 at 8:21 pm

തിരുവനന്തപുരം: മെട്രോ ട്രെയിനില്‍ കുമ്മനം രാജശേഖരന്‍ നുഴഞ്ഞുകയറിയതല്ലെന്ന് ഒ രാജഗോപാല്‍ എം എല്‍ എ. വിവാദമുണ്ടാകുമെന്ന് അറിയാമായിരുന്നത് കൊണ്ടാണ് ക്ഷണമുണ്ടായിട്ടും ചടങ്ങില്‍ സംബന്ധിക്കാതിരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഒരു വിഭാഗം മാധ്യമങ്ങളും അതിന് സമ്മതിക്കുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.