പുതുവൈപ്പിലുണ്ടായത് നരനായാട്ട്: കാനം

Posted on: June 19, 2017 12:42 pm | Last updated: June 19, 2017 at 4:46 pm

തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സി നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരായ ജനകീയ സമരത്തിന് നേരെയുണ്ടായത് നരനായാട്ടെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യുന്നത് സാധാരണക്കാരാണ്. തീവ്രവാദത്തിന്റെ പേര് പറഞ്ഞ് നടപടിയെ പോലീസ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. യുഎപിഎ ചുമത്താനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കണം. ഇതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലക്ക് നിര്‍ത്തണം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുക സര്‍ക്കാര്‍ നയമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.