പകര്‍ച്ചപ്പനി; ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകളിറക്കരുത്: ആരോഗ്യമന്ത്രി

Posted on: June 18, 2017 12:18 pm | Last updated: June 18, 2017 at 4:55 pm

കൊച്ചി: പകര്‍ച്ചപ്പനി സംബന്ധിച്ച് ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതു സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 3000 ത്തോളം ആരോഗ്യപ്രവര്‍ത്തകരെ അധികമായി നിയമിച്ചുവെന്നും മന്ത്രി അറിയിച്ചു.പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷശ്രമം. കുറ്റപ്പെടുത്തലിന് പകരം ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്.പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും അവര്‍ പറഞ്ഞു. കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ പൂര്‍ണപരാജയമാണെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.