Connect with us

Kerala

ടെലികോം മേഖലയില്‍ വീണ്ടും ഓഫറുകളുടെ പെരുമഴയുമായി കമ്പനികള്‍ രംഗത്ത്

Published

|

Last Updated

മുംബൈ: റിലയന്‍സ് ജിയോയാണ് ടെലികോം മേഖലയില്‍ സൗജന്യങ്ങളുടെ കാലത്തിന് തുടക്കമിട്ടത്. ഇതിനെ തുടര്‍ന്നുള്ള നിലനില്‍പ്പ് ഭീഷണിയാലാണ് ജിയോയുടെ ഓഫറുകള്‍ മറ്റ് മൊബൈല്‍ സേവനദാതാക്കളെയും സൗജന്യ ഓഫറുകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ നിലവിലെ ഓഫറുകള്‍ വീണ്ടും പരിഷ്‌കരിച്ച് ഇറക്കുക്കയാണ് കമ്പനികള്‍. ജിയോ, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ തുടങ്ങിയ മുന്‍നിര മൊബൈല്‍ സേവനദാതാക്കളെല്ലാം ഓഫര്‍ യുദ്ധത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

റിലയന്‍സ്
ജിയോധന്‍ ധനാ ധന്‍ ഓഫറിന് ശേഷമുള്ള താരിഫ് പ്ലാനുകളെ കുറിച്ച് റിലയന്‍സ് ഇതുവരെ മനസ് തുറന്നിട്ടില്ല. എങ്കിലും ലൈഫ് ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം അധിക ഡാറ്റ നല്‍കി കളം നിറയാനാണ് ജിയോയുടെ പദ്ധതി. ലൈഫ് ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം ഓരോ റീചാര്‍ജിനൊപ്പം ആറ് ജി.ബി അധിക ഡാറ്റയാണ് റിലയന്‍സ് നല്‍കുന്നത്. 6600 രൂപ മുതല്‍ 9000 രൂപ വരെയുള്ള റിലയന്‍സ് ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പമാണ് ഓഫര്‍ ലഭ്യമാകുക

ബി.എസ്.എന്‍.എല്‍
444 രൂപക്ക് 90 ദിവസത്തേക്ക് സൗജന്യ ഡാറ്റ സേവനമാണ് ചൗക്ക ഓഫറിലൂടെ ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. പ്രതിദിനം 4 ജി വേഗതയില്‍ 4 ജി.ബി ഡാറ്റ വരെ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിന് സമാനമായി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ച ട്രിപ്പിള്‍ എയ്‌സ് പ്ലാനിനും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചത്. ഇതാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

വോഡഫോണ്‍
786 രൂപക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കോളുകളും എസ്.എം.എസുകളും 25 ജി.ബി ഡാറ്റയും നല്‍കുന്നതാണ് വോഡഫോണിന്റെ ഓഫര്‍. പ്രതിദിനം 1 ജി.ബി ഡാറ്റ മാത്രമേ പുതിയ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

എഡിയ
396 രൂപക്ക് 70 ജി.ബി ഡാറ്റ 70 ദിവസത്തേക്ക് നല്‍കുന്നതാണ് ഐഡിയയുടെ ഓഫര്‍. ഇതിനൊപ്പം ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ക്കും സൗജന്യ ഓഫറുകള്‍ ഐഡിയ നല്‍കുന്നുണ്ട്‌