
ദുബൈ: ദുബൈ അല്‍ ഖൂസില്‍ തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്ത് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കറ്റ് കൂറ്റന്‍ ഇഫ്താര്‍ ടെന്റ് സ്ഥാപിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസകരമായി. ദിവസവും മൂവായിരത്തോളം തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നുവെന്ന് അസി. മാനേജര്‍ അമീന്‍ പറഞ്ഞു. എല്ലായ്‌പ്പോഴും ബിരിയാണിയും ഈത്തപ്പഴവും മറ്റുമാണ് വിതരണം ചെയ്യുന്നത്.
പരിസരത്തെ നിരവധി ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികള്‍ എത്തുന്നു. എല്ലാ വര്‍ഷവും നോമ്പുകാലത്ത് വലിയ ഇഫ്താര്‍ കൂടാരം ഒരുക്കാറുണ്ട്.