പ്രകോപനത്തിന് ഇന്ത്യന്‍ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: June 15, 2017 10:57 am | Last updated: June 15, 2017 at 11:40 am
SHARE

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുന്ന പാക് സൈന്യത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ജമ്മു കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മോര്‍ട്ടാര്‍ ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രണം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി പത്ത് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here