യു എ ഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Posted on: June 14, 2017 5:56 pm | Last updated: June 14, 2017 at 5:56 pm

ദുബൈ: യു എ ഇയിലെ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും ഗവണ്‍മെന്റ് അതോറിറ്റികള്‍ക്കുമുള്ള ചെറിയ പെരുന്നാള്‍ അവധി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

ജൂണ്‍ 24 ശനിയാഴ്ചയാണ് 29ാം നോമ്പ്. നോമ്പ് 29 തൊട്ട് ഓഫീസുകള്‍ അവധിയായിരിക്കും. 25 ഞായറാഴ്ച പെരുന്നാള്‍ ആയാല്‍ 28ന് ബുധനാഴ്ചയെ പിന്നീട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അതുവരെ അവധിയായിരിക്കും.
പെരുന്നാള്‍ ജൂണ്‍ 26 തിങ്കള്‍ ആവുകയാണെങ്കില്‍ പിന്നീട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് മാനവ വിഭവ ശേഷി മന്ത്രാലയം ആശംസകള്‍ നേര്‍ന്നു.